കാത്തിരുന്ന വിധിയെത്തി: ചന്ദ്രബോസ് വധത്തില്‍ പ്രതി നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും

കാത്തിരുന്ന വിധിയെത്തി: ചന്ദ്രബോസ് വധത്തില്‍ പ്രതി നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.30 ലക്ഷംരൂപ പിഴയും വിധിച്ചു. ഐ.പി.സി. 302 പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്ക് പ്രതി അര്‍ഹനാണെന്ന് വിധിക്കുകയായിരുന്നു.മറ്റ് ആറുവകുപ്പുകള്‍ പ്രകാരമാണ് 24 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും 70 ലക്ഷംരൂപ പിഴയും, 323 പ്രകാരം ഒരു വര്‍ഷം തടവും, 324 പ്രകാരം മൂന്നു വര്‍ഷവും, 326 പ്രകാരം പത്തു വര്‍ഷവും ഒരു ലക്ഷം പിഴയും, 427 പ്രകാരം രണ്ടുവര്‍ഷവും ഇരുപതിനായിരം രൂപയും, 449 പ്രകാരം അഞ്ചുവര്‍ഷവും പതിനായിരം രൂപയും, 506 പ്രകാരം വധഭീഷണിയ്ക്ക് മൂന്നു വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.കേരളത്തില്‍ അപൂര്‍വമായാണ് ഇങ്ങനൊരു വിധി. ഇത്രയും വലിയ പിഴത്തുകയും ആദ്യമായാണെന്ന്പ്രോസിക്യൂഷന്‍ അറിയിച്ചു.

എന്നാല്‍ പ്രതിക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്നും പരാതികളുയര്‍ന്നിട്ടുണ്ട്. വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും വിധിയില്‍ നിരാശയാണെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പ്രതികരിച്ചു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: