ഇന്ത്യയ്ക്ക് അയര്‍ലണ്ടില്‍നിന്നും പന്നിയിറച്ചി

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍നിന്നും ഇന്ത്യയിലേക്ക് പന്നിയിറച്ചി കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ബോര്‍ഡ് ബയോ അറിയിച്ചു. മോദി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് ആദ്യ ഷിപ്പ്്‌മെന്റ് പന്നിയിറച്ചി ഇന്ത്യയിലെത്തിച്ചത്.
വെസ്റ്റ് മിത്തിലെ രണ്ടു പ്ലാന്റുകളാണ് ഇന്ത്യയ്ക്ക് പന്നിയിറച്ചി നല്‍കുക.അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

മറ്റു രാജ്യങ്ങളിലേക്ക് അയര്‍ലണ്ടില്‍നിന്നും പോര്‍ക്കും ബീഫും കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ക്ക് എംബസികള്‍വഴി തുടക്കമിട്ടതായി മന്ത്രി ചാള്‍സ് ഫ്‌ലാഗ്നന്‍ അറിയിച്ചു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: