ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം

കോട്ടയം: ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സമരാഭാസമെന്ന് കര്‍ഷകര്‍ വ്യാഖ്യാനിച്ചേക്കാം. 300 കോടി കൊടുക്കാന്‍ കഴിയാത്തവര്‍ 500 കോടി പ്രഖ്യാപിച്ചിട്ടെന്തുകാര്യം. ഉറപ്പുനല്‍കി വഞ്ചിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ആറു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം കഴിഞ്ഞ ദിവസമാണ് ജോസ് കെ. മാണി അവസാനിപ്പിച്ചത്. റബര്‍ കിലോയ്ക്ക് 150രൂപ ലഭിക്കത്തക്ക വിധത്തില്‍ സബ്‌സിഡി നല്‍കുന്നതിന് അനുവദിച്ച തുക 500 കോടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നാണ് ജോസ് കെ. മാണി പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: