ട്രോളികളില്‍ കാത്തിരിക്കുന്നവര്‍ 190… ആശുപത്രി ജീവനക്കാരും മറ്റും പകര്‍ച്ചപ്പനിക്കെതിരെ വാക്സിനേഷനും എടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ അഞ്ച് ദിവസമായി കിടക്ക ലഭ്യമല്ലാത്തതിനാല്‍ ട്രോളികളില്‍ ഒമ്പത് മണിക്കൂറിലേറെ കാത്തിരിക്കുന്നത് ദിവസവും 190 വരുന്ന രോഗികളെന്ന് കണക്കുകള്‍. ഇതാകട്ടെ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡത്തിന് വിരുദ്ധവുമാണ്. ഇതേ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ പകര്‍ച്ച പനിക്കെതിരെ വാക്സിന്‍ നല്‍കുന്നില്ലെന്ന ആരോപണവും ഉണ്ട്.

ഈ വര്‍ഷം ആദ്യം മുതല്‍ പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ നിരക്ക് നാല്മടങ്ങ് കൂടിയിരിക്കുകയാണ്. പബ്ലിക് ആശുപത്രികളിലെയും കെയറര്‍ സൗകര്യങ്ങളിലെയു ം ജീവനക്കാരില്‍ നാലില്‍ ഒരാള്‍ വീതമാണ് ഈ ശൈത്യകാലത്ത് വാക്സിനെടുത്തിരിക്കുന്നത്. എച്ച്എസ്ഇ ജീവനക്കാര്‍ക്കിടയില്‍ വാക്സിന്‍ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടപടികളാരംഭിച്ചിരുന്നതാണ്. വാക്സിനാകട്ടെ സൗജന്യമായാണ് നല്‍കുന്നതും എന്നാല്‍ വാക്സിനേഷന്‍ നിരക്ക് താഴ്ന്നാണ് നില്‍ക്കുന്നത്.

42 ആശുപത്രികളെ ജീവനക്കാരുടെ വാക്സിനേഷന്‍ നിരക്ക് കേവലം 23.7 ശതമാനം മാത്രമാണ്. 85 ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലെ വാക്സിനേഷന്‍ നിരക്ക് 26.1 ശതമാനവുമാണ്. കോര്‍ക്ക്, മയോ, ഡോണീഗല്‍ എന്നിവിടങ്ങളിലെ പരിപചരണ കേന്ദ്രങ്ങളില്‍ ചിലതില്‍ ഒരു ജീവനക്കാരന്‍ പോലും വാക്സിന്‍ എടുത്തിട്ടില്ല.

സെന്‍റ് കോള്‍മാന്‍സ് ഹൗസ് മാക്റൂം നൂറ് ശതമാനവും വാക്സിന്‍ ചെയ്തിട്ടുണ്ട്. നാഷണല്‍ റീഹാബിലിറ്റേഷന്‍ ആശുപത്രിയിലാണ് ആശുപത്രികളിലെ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക്. 46.8 ശതമാനം വരെയാണ് ഇവിടെ ജീവനക്കാര്‍ വാക്സിന്‍ എടുത്തിരിക്കുന്നത്. ഡണ്‍ ലോഗൈറിലും സമാന നിരക്കില്‍ തന്നെ ജീവനക്കാര്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. കില്‍കെന്നിയിലെ ലൂര്‍ദസ് ഓര്‍ത്തോ പീഡിയാട്രിക് ആശുപത്രിയിലെ 6.9 ശതമാനം ജീവനക്കാര്‍ മാത്രമാണ് വാക്സിനെടുത്തവര്‍.

Share this news

Leave a Reply

%d bloggers like this: