പാക്കിസ്താനില്‍ നിന്നുള്ള തീവ്രവാദത്തിനെതിരെ നടപടി വേണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന് സാധിക്കും അത് ചെയ്യണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഇന്ത്യ നിരന്തരം അനുഭവിക്കുന്ന തീവ്രവാദത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനിലെത്തി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നതായും ഒബാമ പറഞ്ഞു. ഇരു നേതാക്കളും തീവ്രവാദത്തെ നേരിടുന്നതിനുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. ഇന്ത്യയുസ് ബന്ധം തകര്‍ക്കാന്‍ സാധിക്കാത്തതാണെന്നും ശക്തമായ ബന്ധത്തിന് മോഡി അത്യുത്സാഹമാണ് പ്രകടിപ്പിക്കുന്നതെന്നും ഒബാമ പറഞ്ഞു.

പത്താന്‍കോട്ട് ഭീകരാക്രമണത്തെ യു.എസ് അപലപിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ഒബാമ പറഞ്ഞു. പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണം, സ്വന്തം മണ്ണില്‍ നിന്ന് പൊരുതുന്ന ഭീകര സംഘടനകളുടെ ഭീഷണി പാകിസ്താന് വ്യക്തമാക്കിക്കൊടുക്കുന്നതാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: