കെ ബാബുവിനെതിരെ നിയമ നടപടിക്ക് വി ശിവന്‍കുട്ടി എംഎല്‍എ

തിരുവനന്തപുരം: മന്ത്രിപദം രാജിവെച്ച കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ നിയമനടപടിക്കൊരുങ്ങുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്തയാഴ്ച്ച തന്നെ കേസ് ഫയല്‍ ചെയ്യും. ബാര്‍ക്കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ ബാബുവിന്റെ പരാമര്‍ശത്തിലാണ് നിയമനടപടി.

ബാബു വാര്‍ത്താസമ്മേളനത്തില്‍ ശിവന്‍കുട്ടിക്ക് എതിരായി പറഞ്ഞ മുഴുവന്‍ ആരോപണങ്ങളും ശിവന്‍കുട്ടി നിഷേധിച്ചു. ഒരു ഗൂഡാലോചനയും ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയിട്ടില്ല. അങ്ങിനെ ഒരു ഗൂഡാലോചന സിപിഎം നടത്തിയിരുന്നുവെങ്കില്‍ ഇന്നു യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ കാണില്ലായിരുന്നു. യുഡിഎഫ് മന്ത്രിസഭയെ താഴെയിറക്കാന്‍ ഒരു നീക്കവും സിപിഎം നടത്തിയിട്ടില്ല.

സിപിഎം അങ്ങിനെ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്നെ എന്റെ വീട്ടില്‍ ബിജു രമേശ് അടക്കമുള്ള എല്ലാവരും വന്നിട്ടുണ്ട്. പക്ഷെ കോടിയേരി അടക്കമുള്ളവര്‍ വന്നു ഒരു ഗൂഡാലോചന നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: