ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.. യെല്ലോ അലര്‍ട്ട്

ഡബ്ലിന്‍: തീരമേഖലയില്‍  മഴ തുടരുന്നതിനും   തെക്ക് പടിഞ്ഞാറന്‍മേഖലയില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.   തീരമേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.  ശക്തമായ കാറ്റും ഇവിടെ അനുഭവപ്പെടും.  ദേശീയമായി യെല്ലോ സ്റ്റാറ്റസ് പുറപ്പെടുവിച്ചിട്ടുണ്ട് മെറ്റ് ഏയ്റീന്‍.  മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് അനുഭവപ്പെട്ടേക്കാം.

യെല്ലോ അലര്‍ട്ട് മഴയുമായി ബന്ധപ്പെട്ട് മണ്‍സ്റ്റര്‍, കോണാക്ട്, ഡോണീഗല്‍ മേഖലയില്‍ പ്രഖ്യാപിച്ചു. 30-40 മില്ലീമീറ്റര്‍ മഴയ്ക്കാണ് സാധ്യതയുള്ളത്.   ശക്തമായ കാറ്റ് തീരപ്രദേശത്ത് വീശുന്നതോടെ തിരമാലകള്‍ അപകടകരമായി ഉയരും.  വെക്സഫോര്‍ഡ്, ഗാല്‍വേ, മയോ, ക്ലെയര്‍, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍  കാറ്റിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം.   വിവിധഭാഗങ്ങളില്‍ മരങ്ങള്‍ വീണ് റോഡുകള്‍ തടസപ്പെട്ടിട്ടുണ്ട്. വേലിയേറ്റത്തോടെ തീരമേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യയും ഉണ്ട്.

പടിഞ്ഞാറന്‍ കൗണ്ടികളില്‍ ഉച്ചയോടെ  വരണ്ട കാലാവസ്ഥയും ചാറ്റല്‍ മഴയും അനുഭവപ്പെട്ടേക്കും.  വൈകീട്ടോടെ എല്ലാ മേഖലയിലേക്കും  തെളിഞ്ഞ കാലാവസ്ഥ മാറിയേക്കും.  കാറ്റ് പടിഞ്ഞാറന്‍ ദിശയില്‍ വീശാനും മതിമായ നിരക്കിലാവുകയും ചെയ്യും.

എസ്

Share this news

Leave a Reply

%d bloggers like this: