സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഇരുന്നത് 14 മണിക്കൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയുടെ ക്രോസ് വിസ്താരം 14 മണിക്കൂര്‍ നീണ്ടു. ഒരു ദിവസം കൊണ്ടുതന്നെ വിസ്താരം തീര്‍ക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന സോളാര്‍ കമ്മീഷന്‍ അംഗീകരിച്ചതോടെയാണ് വിസ്താരം പതിനാലു മണിക്കൂറിലേക്ക് നീണ്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചേ ഒരുമണിയോടെയാണ് മൊഴിയെടുക്കല്‍ അവസാനിച്ചത്.

സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു ലാഭവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ ചോദ്യത്തിന് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നും താന്‍ ഒരു കള്ളവും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിലില്‍ സോളാര്‍ കമ്മീഷന്റെ കാലാവധി കഴിയും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി കാലാവധിക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ ശ്രമം. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യന്ത്രി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ തെളിവെടുപ്പിന് ഹാജരാകുന്നത്.

Share this news

Leave a Reply

%d bloggers like this: