മദ്യവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ മന്ത്രിമാരെ സ്വാധീനിക്കാനുളള ശ്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

 

ഡബ്ലിന്‍: മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അയര്‍ലണ്ടില്‍ മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നാല്‍പ്പതുതവണയാണ് മന്ത്രിമാര്‍ക്കുനേരെ ഇത്തരം സ്ഥാപന ഉടമകള്‍ സ്വാധീനവുമായി രംഗത്തെത്തിയിട്ടുള്ളത്.അയര്‍ലണ്ട് നിയമവ്യവസ്ഥയ്‌ക്കെതിരായ മദ്യത്തിന്റെ ഉപയോഗത്തിന് അനുകൂലമാകുക, ദു:ഖവെളളിയാഴ്ചയും പബുകള്‍ തുറക്കാനുള്ള അുമതി, ഐറിഷ് ഡ്രിങ്കിന്റെ കയറ്റുമതി എന്നിവയാണ് കൂടുതലും സമ്മര്‍ദ്ദക്കാരുടെ ആവശ്യങ്ങളായിരുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആരോഗ്യമന്ത്രി ലിയോ വരദ്കാര്‍ക്കുനേരെയാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുളളത്. കായിക-ടൂറിസം മന്ത്രി പശ്ചല്‍ ഡോനോയ്, പ്രധാനമന്ത്രി എന്‍ഡ കെന്നി എന്നിവരെയും സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഐറിഷ് റഗ്ബി ഫുട്‌ബോള്‍ യൂണിയന്‍പോലുള്ള പല സ്‌പോര്‍ട്‌സ് സ്ഥാപനങ്ങളും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കുനേരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സമ്മര്‍ദ്ദത്തിനു ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് സ്‌പോണര്‍ഷിപ്പ് റദ്ദാക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: