തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി 30 മരണം

 

അങ്കാര: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 30 പേര്‍ മരിച്ചു. അപകടത്തില്‍ 43 യാത്രക്കാരെ രക്ഷപെടുത്തി. സിറിയ, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ തുര്‍ക്കിയില്‍ നിന്നും ഈജിയന്‍ കടലിലൂടെ ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബോട്ടില്‍ എത്രപേരുണ്ടായിരുന്നെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 3,600 ഓളം അഭയാര്‍ഥികളാണ് ബോട്ടുമുങ്ങി മരിച്ചത്.

Share this news

Leave a Reply

%d bloggers like this: