നടന്‍ കൊല്ലം ജി.കെ.പിള്ള അന്തരിച്ചു

 
ചവറ: ചലച്ചിത്രനാടക നടന്‍ ജി കെ പിള്ള അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഓയൂരിലെ മകളുടെ വീട്ടില്‍ വെച്ച് ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

70കളിലും എണ്‍പതുകളിലും കോമഡി, സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം ജി കെ പിള്ള അമ്പതോളം സിനമികളില്‍ അഭിനയിച്ചിട്ടുണ്ട്. കാഴ്ചക്കുറവ് മൂലം നാല് വര്‍ഷമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കൊല്ലം അമ്മച്ചിവീട് രാധാഭവനില്‍ കെ.പി.ഗോപാലകൃഷ്ണന്റെയും കുഞ്ഞിയമ്മയുടെയും മകനാണ് ജി.കൃഷ്ണപിള്ളയെന്ന ജി.കെ.പിള്ള. കെഎസ്ആര്‍ടിസി ചെക്കിംഗ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധവിക്കുട്ടിയമ്മയാണ് ഭാര്യ. ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ എന്നിവര്‍ മക്കളാണ്.
മൃതദേഹം സ്വവതിയായ ചവറ മേക്കാട് നികുഞ്ജത്തില്‍ എത്തിച്ചു. സംസ്‌കാരം ഇന്നു വൈകുന്നേരം ഏഴ് മണിക്ക് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.

Share this news

Leave a Reply

%d bloggers like this: