മുംബൈയില്‍ യുവതികള്‍ക്ക് ഐഎസ് ഭീകരന്റെ ചാവേര്‍ പരിശീലന ക്ലാസ്

മുംബൈ: മുംബൈയിലെ യുവതികള്‍ക്ക് ഐഎസ് ഭീകരന്‍ അബു ബക്കര്‍ ബാഗ്ദാദി ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനം നല്‍കിയിരുന്നതായി മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശീലനം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ബാഗ്ദാദിയെക്കൂടാതെ മറ്റു ഭീകരരും ഇത്തരത്തില്‍ ഇന്ത്യയിലെ പലസ്ഥലങ്ങളിലെ യുവാക്കള്‍ക്കായി എങ്ങനെ ചാവേറാവാമെന്നതിനെ സംബന്ധിച്ച് ക്ലാസുകള്‍ എടുത്തിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

Share this news

Leave a Reply

%d bloggers like this: