സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍: 10 സൈനികരെ കാണാതായി

സിയാച്ചിന്‍: സിയാച്ചിനിലെ സൈനിക താവളത്തിലുണ്ടായ ഹിമപാതത്തില്‍ 10 സൈനികരെ കാണാതായി. സമുദ്രനിരപ്പില്‍ നിന്നും 19,000 അടി ഉയരത്തിലുള്ള സൈനിക കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായത്. കരസേനയും വ്യോമസേനയും കാണാതായ സൈനികര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണു മഞ്ഞിടിച്ചിലുണ്ടായത്.

കഴിഞ്ഞ മാസം ലഡാക്കിലുണ്ടായ മഞ്ഞിടിച്ചിലില്‍ നാലു സൈനികര്‍ മരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമാണ് സിയാച്ചിനിലേത്. ശൈത്യകാലത്ത് ഈ പ്രദേശത്ത് മഞ്ഞിടിച്ചിലും അപകടങ്ങളും പതിവാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: