നെയ്മര്‍ക്കെതിരെ നികുതിക്കേസില്‍ അന്വേഷണം

ബ്രസീലിയന്‍ ഫുഡ്‌ബോള്‍ താരം നെയ്മര്‍ക്കെതിരെ നികുതിക്കേസില്‍ അന്വേഷണം. ഇദ്ദേഹത്തിന്റെ പേരില്‍ നാല് നികുതിയാരോപണങ്ങളാണ്ഇന്നയിക്കപ്പെട്ടിട്ടുള്ളത്. 2013ല്‍ ബാഴ്‌സലോണയിലേക്ക് നെയ്മര്‍ കരാര്‍ ചെയുന്നതിന് മുന്നേയാണ് തട്ടിപ്പ് നടന്നത് എന്ന് കേസില്‍ പറയുന്നു. ഏതാണ്ട് 2006 മുതലുള്ള ഏഴ് വര്‍ഷക്കാലം ഇതില്‍പ്പെടും. ചൊവ്വാഴ്ച്ച സ്‌പെയിനില്‍ വച്ച് കോടതി നെയ്മറിന്റെ വാദം കേട്ടിരുന്നു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നും നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നെയ്മര്‍ പ്രസ്താവിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കോടതി അദ്ദേഹത്തിന്റെ വാദം പരിശോധിച്ചു.

നെയ്മറിന്റെ പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ്, ബാര്‍സിലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമ്യൂ മുന്‍ഗാമി സാന്‍ഡ്രോ റോസല്‍ എന്നിവര്‍ക്കെതിരെയും ബ്രസിലിയന്‍ പ്രോസിക്യൂഷന്‍ നികുതിക്കേസില്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: