വിഴിഞ്ഞം: സര്‍ക്കാരിന് തിരിച്ചടി, ആറാഴ്ചയ്ക്കകം വിധി പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്തുളള ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ പരിഗണിക്കണമെന്നും കേസില്‍ ആറാഴ്ചയ്ക്കകം വിധി പറയണമെന്നും സുപ്രീം കോടതി. ഹരിത ട്രിബ്യൂണലിലെ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്‌റ്റേ സുപ്രീംകോടതി റദ്ദാക്കി. ഇതോടെ വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി.

തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി 2011 ലാണ് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തുളള കേസുകള്‍ പരിഗണിക്കുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയാണ് കേരള സര്‍ക്കാരും തുറമുഖ കമ്പനിയും പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസിലെ അന്തിമവാദം കേട്ടത്. കേസിലെ പ്രധാനപ്പെട്ട വിഷയത്തിലേക്ക് കടക്കണമെങ്കില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌റ്റേ ചെയ്യേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഹരിത ട്രിബ്യുണലിലെ കേസില്‍ തീര്‍പ്പുണ്ടായ ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

-എജെ-

Share this news

Leave a Reply

%d bloggers like this: