ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി

 

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബീഫ് കഴിക്കാന്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി. സംസ്ഥാനത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇഷ്ട ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക അനുമതി നല്‍കിയത്. വ്യവസായ വളര്‍ച്ചയിലും വിദേശ നിക്ഷേപത്തിലും കണ്ണുവെച്ചാണു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണു സൂചന. ഗോവധത്തിനും ഗോമാംസം വില്‍പനയ്ക്കും പത്തുവര്‍ഷം തടവുശിക്ഷ ഹരിയാന നടപ്പാക്കിയിരുന്നു.

നിക്ഷേപ സമാഹരണത്തിനായി ജപ്പാനില്‍ സന്ദര്‍ശനം നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോട് വ്യവസായങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നു ചില കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു വിദേശികള്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഖട്ടര്‍ അറിയിച്ചിരുന്നു. ഭക്ഷണ കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ ശീലങ്ങള്‍ കാണുമെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: