വീണ്ടും അഭയാര്‍ത്ഥിദുരന്തം: എയ്ഗന്‍ കടലില്‍ 33 പേര്‍ മരിച്ചു

ഏഥന്‍സ്: എയ്ഗന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയുണ്ടായ അപകടങ്ങളില്‍ 33 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു ബോട്ടുകളാണു മുങ്ങിയത്. ബാലികേസിര്‍ പ്രവിശ്യയ്ക്കടുത്തുണ്ടായ അപകടത്തില്‍ 22 പേരും ഇസ്മീറിലുണ്ടായ അപകടത്തില്‍ 11 പേരുമാണു മരിച്ചത്. കഴിഞ്ഞ മാസം 22നു ഗ്രീസിനടുത്ത് അഭയാര്‍ഥിബോട്ട് മുങ്ങി 45 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇതേവരെ 374 അഭയാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചതായാണു കണക്ക്.

തുര്‍ക്കിയില്‍നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനു നടപടി സ്വീകരിക്കുമെന്നു തുര്‍ക്കി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണു കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.

Share this news

Leave a Reply

%d bloggers like this: