ഫേസ്ബുക്കിന് തിരിച്ചടി;നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് ട്രായ്

 

ന്യൂഡല്‍ഹി: നെറ്റ് നിഷ്പക്ഷതയെ പിന്തുണച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്). ടെലികോം റെഗുലേറ്ററി അഥോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡാറ്റാ ഉപയോഗത്തിന് വ്യത്യസ്ത താരിഫുകള്‍ നിശ്ചയിക്കരുതെന്ന് ട്രായ് നി!ര്‍ദേശിച്ചു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍പാടില്ലെന്ന് ട്രായ് നിര്‍ദേശിക്കുന്നു. തെരഞ്ഞെടുത്ത വെബ്‌സൈറ്റുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ ഈടാക്കാനാകില്ലെന്നും ട്രായ്. ഇത്തരത്തില്‍ നിരക്ക് ഈടാക്കുന്ന കമ്പനികളില്‍ നിന്ന് ദിവസേന 50,000 രൂപ പിഴ ഈടാക്കുമെന്നും ട്രായ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ ട്രായ് തള്ളി. ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക് സംവിധാനത്തെയും ട്രായ് തള്ളി. ഇന്റ!ര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവ!ര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റ!ര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റ!ര്‍നെറ്റ് സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: