കോഹിനൂര്‍ രത്‌നം പാകിസ്താനിലെത്തിക്കണമെന്ന് ലാഹോര്‍ കോടതി

ലാഹോര്‍: ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്‌നത്തിന് അവകാശവാദമുന്നയിച്ച് പാക്കിസ്ഥാനും. പാക് അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് രത്‌നം പാക്കിസ്ഥാനിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ് സര്‍ക്കാരിനോടു ലാഹോര്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ത്യയ്ക്കവകാശപ്പെട്ട രത്‌നം തിരികെ ലഭിക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യയും ബ്രിട്ടനും നിയമയുദ്ധം തുടരുകയാണ്.

1953ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ വേളയില്‍ കിരീടത്തില്‍ പതിപ്പിച്ചിരുന്ന രത്‌നം മഹാരാജാ രഞ്ജീത് സിംഗിന്റെ പേരമകനായ ദുലീപ് സിംഗില്‍ നിന്നും ബ്രിട്ടന്‍ തട്ടിയെടുത്തതാണെന്നാണ് ജഫ്രിയുടെ വാദം. കോഹിനൂര്‍ രത്‌നം പഞ്ചാബ് പ്രവിശ്യയുടെ സാംസ്‌കാരിക പാരമ്പര്യമാണെന്നും, പാക് പൗരന്മാര്‍ക്ക് അവകാശപ്പെട്ടതാണെന്നും അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും രത്‌നം തിരികെയെത്തിക്കാന്‍ നടപടി കൈക്കൊള്ളണമെന്നുമാണ് ജഫ്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

പതിമൂന്നാം നൂറ്റാണ്ടില്‍ ആന്ധ്രാപ്രദേശിലെ കൊല്ലൂരില്‍ നിന്നുമാണ് അമൂല്യ രത്‌നക്കല്ലായ കോഹിനൂര്‍ ഖനനം ചെയ്‌തെടുത്തത്. ഇന്ത്യയില്‍ നിന്നും കൊള്ളയടിക്കപ്പെട്ട രത്‌നം തിരികെ ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം 2013 ല്‍ ബ്രിട്ടന്‍ തള്ളിയിരുന്നു. അതിനിടെ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന ഒരുസംഘം രത്‌നം രാജ്യത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: