വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പുതിയ സായുധസേന: പദ്ധതിയുമായി നിയമമന്ത്രി

 

ഡബ്ലിന്‍: നഗരത്തില്‍ മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ സായുധ സേനയില്‍ പുതിയ പദ്ധതിയുമായി നിയമമന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് .കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ രണ്ടുകൊലപാതകങ്ങളാണ് നഗരത്തില്‍ അരങ്ങേറിയത്.

വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനായി ഡബ്ലിനില്‍ പുതിയ ഗാര്‍ഡ യൂണിറ്റ് നിര്‍മിക്കുമെന്നതാണ് മന്ത്രിയുടെ വാഗ്ദാനം. കേസന്വേഷണത്തിന്റെ ഭാഗമായി സ്പാനിഷ് പോലീസിന്റെ സഹായം തേടുമെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയ്‌റിന്‍ ഓ സുള്ളിവന്‍ അറിയിച്ചിരുന്നു.

ഹോട്ടല്‍ റിജെന്‍സിയില്‍ ഡേവിഡ് ബേണ്‍ എന്ന 32കാരന്‍ മയക്കുമരുന്നു സംഘത്തിന്റെ വെടിയേറ്റുമരിച്ചതിനുപിന്നാലെ ഇയാളുടെ സംഘം പ്രതികാരത്തിനായി എതിര്‍സംഘത്തിലെ നേതാവിന്റെ സഹോദരനെ കൊലപ്പെടുത്തിയിരുന്നു.സംഭവങ്ങള്‍ക്കുശേഷവും ഗാര്‍ഡ മയക്കുമരുന്നു സംഘങ്ങള്‍ക്കതിരെ
യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിരുന്നു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: