സിപിഎമ്മിന്റെ മദ്യനയം അധികാരത്തില്‍ വന്നശേഷം നടപ്പാക്കുമെന്ന് പിണറായി

തിരുവല്ല: സിപിഎമ്മിനു ഒരു മദ്യനയമുണ്ടെന്നും അധികാരത്തില്‍ വന്നതിനുശേഷം അത് നടപ്പിലാക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.നവകേരളയാത്രയ്ക്ക് തിരുവല്ലയില്‍ സ്വീകരണം നല്‍കിയപ്പോള്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ യുഡിഎഫിന് വോട്ട്കൂടുതല്‍ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതല്ല സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.വിഎസും പിണറായിയും ഒരുമിച്ച് മത്സരിക്കില്ലെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്നും നേതാക്കള്‍ തടവില്‍ കിടന്നപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: