സാങ്കേതിക തടസം: ഹെഡ്‌ലിയുടെ വിസ്താരം മുടങ്ങി

മുംബൈ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിസ്താരം മുടങ്ങി. അമേരിക്കയില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലെ പിഴവ് മൂലമാണ് മൊഴിയെടുപ്പ് തടസപ്പെട്ടത്. തുടര്‍ച്ചയായ മൂന്ന് മണിക്കൂര്‍ ശ്രമിച്ചിട്ടും വീഡിയോ ലിങ്ക് പുനസ്ഥാപിക്കാന്‍ കഴിയാഞ്ഞതിനാല്‍ മൊഴി രേഖപ്പെടുത്തുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ഹെഡ്‌ലി മുംബൈയിലെ ടാഡ പ്രത്യേക കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തിലിരുന്നാണ് മൊഴി നല്‍കുന്നത്.

അമേരിക്കയില്‍ നിന്നുള്ള സാങ്കേതിക തകരാണ് വീഡിയോ ബന്ധം പുനസ്ഥാപിക്കാന്‍ കഴിയാത്തതിന് പിന്നിലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം അറിയിച്ചു. ഓഡിയോ ലിങ്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. അമേരിക്കയില്‍ സാങ്കേതിക വിദഗ്ധര്‍ വീഡിയോ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാമെന്നും ഉജ്ജ്വല്‍ നിഗം പറഞ്ഞു. നാളെ രാവിലെ ഏഴ് മണി മുതല്‍ വിസ്താരം പുനരാരംഭിക്കും.

Share this news

Leave a Reply

%d bloggers like this: