വാട്‌സ്ആപ്പിലൂടെ ലൗ ജിഹാദ് ആഹ്വാനം പ്രചരിക്കുന്നു

അഹമ്മദാബാദ്: വീണ്ടും ലൗ ജിഹാദ്. ഗുജറാത്തില്‍നിന്നാണു പുതിയ ലൗ ജിഹാദ് സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പിലൂടെ എസ്എംഎസ് വഴിയാണ് ലൗ ജിഹാദ് ആഹ്വാനം പ്രചരിക്കുന്നത്. അന്യമതത്തില്‍നിന്നു പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്‌ലിം യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം നല്‍കുന്ന സന്ദേശമാണു പ്രചരിക്കുന്നത്.

സ്റ്റുഡന്‍സ് ഓഫ് മുസ്‌ലിം യൂത്ത് ഫോറം എന്ന സംഘടനയുടെ പേരിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. മറ്റ് വിഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ പ്രേമിച്ച് വലയിലാക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശത്തില്‍ മതവിഭാഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹിന്ദു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അഞ്ചു ലക്ഷമാണു വാഗ്ദാനം. എന്നാല്‍ സിക്ക് പഞ്ചാബ് പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ ഏഴു ലക്ഷം രൂപ ലഭിക്കും. ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയാണെങ്കില്‍ 4.5 ലക്ഷം രൂപയും ഗുജറാത്ത് ബ്രാഹ്മണ യുവതിയാണെങ്കില്‍ ആറു ലക്ഷവും നല്‍കും. പഞ്ചാബി ഹിന്ദു ആണെങ്കില്‍ ആറു ലക്ഷം രൂപയും ക്രിസ്ത്യന്‍ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കും ജൈനമതക്കാര്‍ക്കും ഗുജറാത്തി കച്ച് വിഭാഗങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയാണ് വില.

വിജയകരമായി വിവാഹം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിഫലം കൈപ്പറ്റുന്നതിനായി നാല് വിലാസങ്ങളും 11 മൊബൈല്‍ നമ്പരുകളും സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: