കെ. ബാബു ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍കുടം; കെ. മുരളീധരന്‍ കിങ്ങിണിക്കുട്ടന്‍: വി എസ്

തിരുവനന്തപുരം: മന്ത്രി കെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരേ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും കെ ബാബുവിനും രണ്ടു നീതിയാണ് ലഭിച്ചതെന്നും വി.എസ് പറഞ്ഞു. കെ എം മാണി രാജിവെച്ചപ്പോള്‍ കെ ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയായിരുന്നു. ബാബുവിനും ഉമ്മന്‍ചാണ്ടിക്കും ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ സരിത ഉണ്ടായിരുന്നുവെന്നത് തന്റെ പരാമര്‍ശമല്ലെന്നും സോളാര്‍ കമ്മീഷന്‍ മുന്‍പാകെ സരിത വെളിപ്പെടുത്തിയതാണെന്നും വി.എസ് പറഞ്ഞു. വി എസിന്റെ പരാമര്‍ശത്തെ കെ മുരളീധരന്‍ വിമര്‍ശിച്ച സാഹചര്യത്തിലായിരുന്നു മറുപടി. മുരളീധരനെ കിങ്ങിണിക്കുട്ടന്‍ എന്ന് വിശേഷിപ്പിച്ച വി എസ് പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാനാണ് മുരളീധരന്‍ ദീര്‍ഘനേരം പ്രസംഗിച്ചതെന്നും ആരോപിച്ചു. ഈ പ്രസംഗം ഇരുന്ന് കേട്ട സ്പീക്കര്‍ പക്ഷെ പ്രതിപക്ഷത്തിന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി

-എജെ-

Share this news

Leave a Reply

%d bloggers like this: