ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

 

തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി. മുന്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മാണിക്ക് മാറി നില്‍ക്കേണ്ടിവന്നത് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണന്നും ക്ലിഫ് ഹൗസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ബജറ്റ് അവതരണത്തിന് പ്രതിപക്ഷം സഹകരിക്കണമെന്നും മാറിനില്‍ക്കുന്നത് ജനങ്ങളില്‍ നിന്ന് ഇനിയും മാറി നില്‍ക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഭയക്കുന്നില്ല. ഏത് പ്രതിഷേധത്തിനും പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share this news

Leave a Reply

%d bloggers like this: