പതിമൂന്നാം നിയമസഭയുടെ അവസാന ബജറ്റ് ഇന്ന്

 

തിരുവനന്തപുരം: ഇന്ന് 13-ാം കേരള നിയമസഭയുടെ അവസാന ബജറ്റ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനകീയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാകും യു.ഡി.എഫിന്റെ ഇടക്കാല ബജറ്റ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതികള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പറയപ്പെടുന്നു. വീട് വയ്ക്കാന്‍ കാരുണ്യവായ്പ, ഡിഫന്‍സ് പാര്‍ക്ക്, ആയുര്‍വേദ ഗ്രാമം, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്ക് പണം നീക്കിവെച്ചേക്കും.

വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പ് വരുത്തുന്നതായിരിക്കും ബജറ്റ്. 29 വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റാണിതെന്ന പ്രത്യേകതയുമുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: