രാജ്യം വിടുന്ന ജിപിമാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ആരോഗ്യമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന ജിപിമാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗസൈസേഷന്‍. മോശം തൊഴില്‍ സാഹചര്യങ്ങളാണ് ജിപിമാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതെന്നും ഐഎംഒ പറഞ്ഞു.

2009നും 2013നുമിടയ്ക്ക് ആയിരത്തിലധികം ജിപിമാര്‍ ലണ്ടനിലേക്ക് പോയി. ട്രെയിനികളില്‍ അഞ്ചിലൊരാള്‍ വീതം അയര്‍ലന്‍ഡ് ഉടന്‍ വിടുമെന്നാണ് പറയുന്നത് . ഇതു തുടരുകയാണെങ്കില്‍ വലിയ പ്രതിസന്ധിയാണ് അടുത്ത സര്‍ക്കാര്‍ നേരിടേണ്ടി വരികയെന്ന് ഐഎംഒ അറിയിച്ചു. ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, സേവനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് യൂണിയന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യണമെന്ന് ഐഎംഒ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങളായി തുടരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ഐഎംഒ പ്രസിഡന്റ് റെ വാലി ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: