ഐഎസ് നേതാവ് ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന് ഈജിപ്ഷ്യന്‍ നടി

ഐഎസ് നേതാവ് ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന് ഈജിപ്ഷ്യന്‍ നടി

കെയ്‌റോ: ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി എല്‍ഹാം സാഹിന്‍. ബാഗ്ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നും അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരനായാലും പ്രശ്‌നമില്ല അയാളോടൊപ്പം എവിടെ പോകാനും തയാറാണ്. ആ ധീരന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധു നല്‍കുമെന്നും അയാളുടെ ദാസിയായി കഴിയാന്‍ പോലും ഒരുക്കമാണെന്നും അവര്‍ പറഞ്ഞു.

നിരവധി ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുള്ള 55 വയസുകാരിയായ സാഹിന്‍ അന്തര്‍ദേശീയ, ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: