പാക് പതാകയേന്തി പ്രകടനം: ശ്രീനഗറില്‍ സംഘര്‍ഷം

 

ശ്രീനഗര്‍: ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി ജമ്മു കാഷ്മീരിലെ ശ്രീനഗറിലും സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ ‘ നന്ദി ജെഎന്‍യു’ എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിക്കാട്ടി.

ഇരുന്നൂറോളം വരുന്ന അക്രമികള്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസുകാരടക്കം എട്ടോളം പേര്‍ക്കു പരിക്കേറ്റതായാണു വിവരം.

-എജെ-

Share this news

Leave a Reply

%d bloggers like this: