251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് 25 ലക്ഷം ഓര്‍ഡര്‍

ഡല്‍ഹി: രാജ്യത്ത് തരംഗമായി മാറിയ 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് ഇത് വരെ 25 ലക്ഷം ഓര്‍ഡര്‍ ലഭിച്ചതായി ഫോണ്‍ പുറത്തിറക്കുന്ന റിങ്ങിങ് ബെല്‍സ് കമ്പനി മേധാവി മോഹിത് ഗോയല്‍.

ബുക്കിംങ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ തങ്ങളുടെ ബിസിനസ് പ്ലാനിനെ കുറിച്ച് വിശദീരിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.

ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതിനായി നോയ്ഡയിലും ഉത്തരാഖണ്ഠിലും ഫാക്ടറികള്‍ തുടങ്ങും.

ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കമ്പനിയുടെ നോയ്ഡയിലെ ഓഫീസില്‍ ആദായനികുതി വകുപ്പും പോലീസ് അധികൃതരും പരിശോധനകള്‍ നടത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഫോണിനെ കുറിച്ച് നിരവധി സംശയങ്ങളുള്ളതിനാല്‍ ആവശ്യമെങ്കില്‍ ഗോയലിന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കസ്റ്റഡിയില്‍ വെക്കുമെന്ന് ഡി.എസ്.പി അനൂപ് സിംങ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: