വാരാന്ത്യം ആഘോഷമാക്കാന്‍ ഓഡി ഡബ്ലിന്‍ ഫിലിം ഫെസ്റ്റിവല്‍

ഡബ്ലിന്‍: വാരാന്ത്യം മികച്ച സിനിമകള്‍ കണ്ട് ആസ്വദിക്കാന്‍ അവസരം. ഓഡി ഡബ്ലിന്‍ ഫിലിം ഫെസ്റ്റിവല്‍ തുടരുകയാണ്. ഈ മാസം 18ന് ആരംഭിച്ച ഫിലിം ഫെസ്റ്റിവല്‍ 28 വരെ നീണ്ടുനില്‍ക്കും. 27 രാജ്യങ്ങളില്‍ നിന്നുള്ള 100 സിനിമകളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍:

ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്: 11 മണിക്ക് സ്മിത്ഫീല്‍ഡിലെ ലൈറ്റ് ഹൗസ് സിനിമയില്‍

ഹെയില്‍ സീസര്‍: 11.30ന് ഒ കൊണല്‍ സെന്റ് സാവോയ് സിനിമയില്‍

മൈക്കല്‍ കോളിന്‍സ്: 2 മണിക്ക് സാവോയില്‍ പ്രത്യേക പ്രദര്‍ശനം

ട്രൂത്ത്: വൈകീട്ട് 6.30ന് സിനിവേഴ്ഡില്‍

ട്രേഡേഴ്‌സ്: വൈകീട്ട് 6.30ന് ലൈറ്റ് ഹൗസ് സിനിമയില്‍

ദി പ്രൊപ്പഗന്ത ഗെയിം: രാത്രി 9 മണിക്ക് ലൈറ്റ് ഹൗസ് സിനിമയില്‍

ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍:

കുങ്ഫു പാണ്ട 3: രാവിലെ 11 മണിക്ക് ലൈറ്റ് ഹൗസ് സിനിമയില്‍

ദി ട്രൂത്ത് കമ്മീഷണര്‍: വൈകീട്ട് 6.15ന് ലൈറ്റ് ഹൗസ് സിനിമയില്‍

ദി മഞ്ജൂരിയന്‍ കാന്‍ഡിഡേറ്റ്: ലൈറ്റ് ഹൗസ് സിനിമയില്‍ രാത്രി 8.30ന്

അറേബ്യന്‍ നൈറ്റ്:ഉച്ചയ്ക്ക് 1 മണിക്കും, വൈകീട്ട് 3.30നും 6 മണിക്കും ലൈറ്റ് ഹൗസ് സിനിമയില്‍ പ്രദര്‍ശിപ്പിക്കും

ഐറിഷ് ഫിലിം ബോര്‍ഡ് ആഫ്റ്റര്‍ 16 ഷോര്‍ട്‌സ്: ലൈറ്റ് ഹൗസ് സിനിമയില്‍ വൈകീട്ട് 3.30ന്

ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ബുക്കിംഗ് അടക്കമുള്ള വിവരങ്ങള്‍ക്ക്http://www.diff.ie/ സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: