ഐറിഷ് വിനോദസഞ്ചാരികള്‍ തുര്‍ക്കിയും ടുണീഷ്യയും ഉപേക്ഷിച്ച് സ്പെയിനും പോര്‍ച്ചുഗല്ലും തിരഞ്ഞെടുക്കുന്നു

ഡബ്ലിന്‍: ഐറിഷ് വിനോദസഞ്ചാരികള്‍ ഈജിപ്ത്, ടുണീഷ്യ , തുര്‍ക്കി, മേഖയില്‍ നിന്ന് പിന്മാറി സ്പെയിന്‍ പോര്‍ച്ചുഗല്‍ മേഖലകളിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ടുകള്‍. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടൂറിസം രംഗത്ത് മാറ്റം പ്രകടമാകുന്നത്. ട്രാവല്‍ ഏജന്‍റ് അസോസിസേഷന്‍റെ കണക്ക് പ്രകാരം ഈജിപ്ത് ടുണീഷ്യ മേഖലകളിലുണ്ടായിട്ടുള്ള തീവ്രവാദ ആക്രമണം ഐറിഷ് സന്ദര്ശകര്‍ കാനറി ഐലന്‍റുകളിലേക്കും ഇബേറിയന്‍പെനുസിലയിലേക്കും യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്.

ശൈത്യകാലത്ത് ബുക്കിങില്‍ പൊടുന്നനെ ഏറ്റവും വലിയ വര്‍ധന പ്രകടമായിരിക്കുന്നത് ഈമേഖലയില്‍ ആണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുന്ന മേഖലയായി സ്പെയിന്‍മാറുമെന്നാണ് ഐടിഎഎയുടെ പ്രതീക്ഷ. 75 ശതമാനം വരുന്ന ഐടിഎഎ അംഗങ്ങളുടെയും പ്രതീക്ഷ അത്തരത്തിലുള്ളതാണ്. പോര്‍ച്ചുഗല്ലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതായി മാറും. മുന്‍കൂര്‍ ബുക്കിങ് ഈവര്‍ഷം ഉയര്‍ന്ന തോതിലാണ് ഈവര്‍ഷം. തുര്‍ക്കിയിലേക്കുള്ള ബുക്കിങ് 40 ശതമാനം ഇടി‍ഞ്ഞെന്ന് ബ്രിട്ടീഷ് ട്രാവല്‍ കമ്പനിയായ ടിയുഐ ഈമാസം ആദ്യം വ്യക്തമാക്കിയിരുന്നതാണ്. തീവ്രവാദ ആക്രമണം ഉണ്ടായ ശേഷമാണ് ഈ ഇടിവ് പ്രകടമായത്.

പാരീസിനും തീവ്രവാദ ആക്രമണം മൂലം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയാതെ ആയിട്ടുണ്ട്. മാര്‍ച്ചിലും ജൂണിലും ടുണീഷ്യയില്‍ നടന്ന ആക്രമണത്തില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ മൂന്ന് ഐറിഷുകാരും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍റഷ്യന്‍ വിമാനം തകര്‍ന്ന് 224 പേര്‍ മരിച്ചിരുന്നു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ഇസ്താംബൂളിലും കഴിഞ്ഞ രണ്ട് മാസം സ്ഫോടനങ്ങള്‍ നടന്നിരുന്നു. 1.5 മില്യണ്‍ ഐറുഷാര്‍ ഇക്കുറി സ്പെയിന്‍സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: