ഉമര്‍ ഖാലിദ്, അനിര്‍ബന്‍ എന്നിവരുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ കീഴടങ്ങി

 
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മൂന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസിന് മുന്‍പില്‍ കീഴടങ്ങി. ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരാണ് രാത്രി 12 മണിയോടെ പൊലീസിന് മുന്നില്‍ കീഴടങ്ങാനെത്തിയത്. അര്‍ധരാത്രിയോടെ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തില്‍ ക്യാംപസിനു പുറത്തെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം അഭിഭാഷകരുമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ എങ്ങോടാണ് കൊണ്ടു പോയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങിയാല്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു അവരുട ആവശ്യം.

വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അവര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. നേരത്തേ അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: