അഭിപ്രായ സര്‍വെ…കൂട്ടുകക്ഷികള്‍ക്ക് ശുഭകരമല്ലാതെ തുടരുന്നു , സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുതിയ സഖ്യങ്ങള്‍ വേണ്ടി വന്നേക്കും

ഡബ്ലിന്‍: ഏറ്റവും പുതിയ അഭിപ്രായ സര്‍വെയില്‍ കൂട്ടുകക്ഷിക്ക് വന്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഫലം. റെഡ് സീ പാഡി പവര്‍ പോളില്‍ ഫിന ഗേലിന് മുപ്പത് ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായി വ്യക്തമാകുന്നുണ്ട്. അതേ സമയം ലേബര്‍ പാര്‍ട്ട് ഏഴ് ശതമാനത്തിലെത്തി. ഇവരുടെ മുന്‍ സര്‍വെയില്‍ നിന്ന് ലേബറിന്‍റെ പിന്തുണയില്‍ ഒരു ശതമാനം ഇടിവുണ്ട്. ഫിയോന ഫേലിനുള്ള  പിന്തുണ രണ്ട് ശതമാനം  വര്‍ധിച്ച് 20 ശതമാനത്തിലും എത്തി ചേര്‍ന്നു.

സിന്‍ ഫിന്നിന് ഒരു ശതമാനം പിന്തു ഇടിഞ്ഞ് 15 ശതമാനം ആണ് പിന്തുണ വ്യക്തമാകുന്നത്.  സ്വതന്ത്രര്‍ക്കും മറ്റുള്ളവര്ക്കും 28 ശതമാനം പേരുടെ പിന്തുണയുണ്ട്.  ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്തവര്‍ ഏഴ് ശതമാനം പേര് മാത്രമാണ്.   സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് 14 ശതമാനം, ഇന്‍ഡിപെന്‍റന്‍റ് അലൈന്‍സിന് രണ്ട് ശതമാനം, ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്നിവര്‍ക്ക് മൂന്ന് ശതമാനം , സോഷ്യല്‍ ഡോമാക്രാറ്റുകള്‍ക്ക് നാല് ശതമാനം, ഗ്രീന്‍ പാര്‍ട്ടിക്ക് മൂന്ന് ശതമാനം, റെനുവാ അയര്‍ലന്‍ഡിന് രണ്ട് ശതമാനം എന്നിങ്ങനെയാണ് പിന്തുണ.

ഫിന ഗേല്‍ ഫിയോന ഫേല്‍ സംഖ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷം വഴിയൊരുങ്ങിയേക്കും.  നേതാക്കളുടെ ഇടയില്‍ ഫിയോന ഫേലിന്‍റെ മൈക്കിള്‍ മാര്‍ട്ടിനാണ് മുന്നില്‍. 33 ശതമാനം പേരുടെ പിന്തുണയില്‍ നിന്ന് 54 ശതമാനത്തിലേക്ക് ഉയര്‍ന്നു.  കെന്നിക്ക് 41 ശതമാനം പിന്തുണ ഉണ്ടായിരുന്നത് 47 ശതമാനത്തിലെത്തി. ലേബറിന്‍റെ ജോണ്‍ ബര്‍ട്ടന് 30 ശതമാനം പേരുടെ പിന്തുണയാണുള്ളത്. സിന്‍ ഫിന്‍ നേതാവ് ജെറി ആദമിന് 33 ശതമാനം പിന്തുണയും ആര്‍ജ്ജിക്കാന്‍ കഴിയുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: