കേരള കോണ്‍ഗ്രസ്-എം പിളരുന്നു എന്ന വാര്‍ത്തകള്‍ പി.ജെ.ജോസഫും കെ.എം.മാണിയും തള്ളി

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം പിളരുന്നു എന്ന വാര്‍ത്തകള്‍ തള്ളി പി.ജെ.ജോസഫും കെ.എം.മാണിയും രംഗത്ത്. പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.ജെ.ജോസഫ് മുഖ്യമന്ത്രിയെ കണ്ടുവെന്ന വാര്‍ത്തകളോടാണ് ഇരുവരും പ്രതികരിച്ചത്. വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ജോസഫിനെ മാണി ടെലിഫോണില്‍ ബന്ധപ്പെട്ടു. താന്‍ മുഖ്യമന്ത്രിയെ കണ്ട് ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു ജോസഫ് പറഞ്ഞുവെന്നാണു സൂചനകള്‍.

പാര്‍ട്ടിക്കകത്ത് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ചിലര്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും മാണി പ്രതികരിച്ചു. സീറ്റ് ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ല. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പാര്‍ട്ടി നടത്തിയ പ്രതിഷേധസമരത്തില്‍ എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത് നിയമസഭാ സമ്മേളനം കണക്കിലെടുത്താണ്. പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടെന്ന് താന്‍ എംഎല്‍എമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മാണി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നുമാണു ജോസഫ് പ്രതികരിച്ചത്. യുഡിഎഫില്‍ പ്രത്യേക ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നു താന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

ജോസഫ് വന്നു കണ്ടിരുന്നുവെന്നും പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: