പാട്യാല ഹൗസ് കോടതിയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി അഭിഭാഷകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി അഭിഭാഷകന്‍ വിക്രം ചൗഹാന്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ചൗഹാന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ട് തവണ പുറത്തുവന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു.

പാട്യാല ഹൗസ് കോടതിയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഇയാള്‍ പോലീസ് കസ്റ്റഡിയെ കനയ്യ കുമാറിനെ മര്‍ദ്ദിച്ചതിനും തെളിവുകള്‍ പുറത്തുവന്നിരുന്നു. ദേശീയ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പോലീസ് കസ്റ്റഡിയില്‍ കനയ്യയെ മര്‍ദ്ദിച്ചതായി ഇയാള്‍ വെളിപ്പെടുത്തിയത്.

തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും താന്‍ ആരുടെയും വക്താവല്ലെന്നും ചൗഹാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ എന്നെ ഗുണ്ടയായി ചിത്രീകരിക്കാന്‍ ശ്രമിക്കന്നു. ഭാരത മാതാവിനെ പ്രകീര്‍ത്തിക്കുന്നതും വന്ദേമാതരം വിളിക്കുന്നതും ഗുണ്ടായിസമാണെങ്കില്‍ അങ്ങനെ തന്നെ ആകട്ടെയെന്നും ചൗഹാന്‍ എ.എന്‍.ഐയോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയ യശ്പാല്‍ സിംഗ് എന്ന അഭിഭാഷകനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: