സവിത ഹാലപ്പനവറിന്റെ മരണം: അയര്‍ലണ്ട് സന്ദര്‍ശനത്തിന് മുമ്പ് ഹിലരി ക്ലിന്റന് വിശദമായ ഇ-മെയില്‍ ലഭിച്ചു

 

ഡബ്ലിന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുന്ന ഹിലരി ക്ലിന്റന് 2012 ഡിസംബറില്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നതിന് മുമ്പ് സവിത ഹലപ്പനോവറുടെ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇ-മെയില്‍ ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ഹിലരി ക്ലിന്റന്‍ പുറത്തുവിട്ട പുതിയ ഇ മെയിലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് 2012 ഒക്ടോബര്‍ 28നായിരുന്നു ഇന്ത്യന്‍ വംശജയായ സവിത ഹാലപനവര്‍ മരിച്ചത്. ഹിലരി ക്ലിന്റന്‍ 2012 ല്‍ അയര്‍ലന്‍ഡില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പാണ് സവിതയുടെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ ഇ-മെയില്‍ ലഭിക്കുന്നത്. യുഎസ് ഫസ്റ്റ് ലേഡി ആയിരുന്നപ്പോള്‍ ഹിലരി ക്ലിന്റന്റെ സ്റ്റാഫ് ചീഫ് ആയിരുന്ന മെലന്‍ വെര്‍വീര്‍ ആണ് യുഎസ് സെക്രട്ടറിക്ക് ഇ-മെയില്‍ ലഭിച്ചത്

ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരിച്ച സവിത ഹാലപ്പനവറിന്റെ മരണം പ്രധാന വിഷയമായി സംസാരിക്കണമെന്ന് ഹിലരി ക്ലിന്റനോട് ഇ-മെയിലില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കണമെന്നും വെര്‍വീര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ദുരന്തമെന്നാണ് സവിതയുടെ മരണത്തെക്കുറിച്ച് ഇ-മെയിലില്‍ പറയുന്നത്. മൂന്ന് പാരഗ്രാഫടങ്ങിയ ഇ-മെയില്‍ ഈ മാസമാണ് പുറത്തുവിട്ടത്.

അയര്‍ലന്‍ഡിലെത്തിയ ഹിലരി ക്ലിന്റന്‍ ഡിസംബര്‍ 6ന് നടത്തിയ പ്രസംഗത്തില്‍ സവിതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: