ഡബ്ലിനിലെ ഓഫീസ് വാടക 2007 ലേതിന് തുല്യമായി മാറുമെന്ന് സൂചന

ഡബ്ലിന്‍ : ഡബ്ലിന്‍ സിറ്റി സെന‍്ററില്‍ ഓഫീസ് വാടകക്ക് എടുക്കുന്നതിനുള്ള ചെലവ് 2007ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ ഈ വര്‍ഷം കൊണ്ട് എത്തുമെന്ന് പ്രോപ്പര്‍ട്ടി ഗ്രൂപ്പായ  HWBC.  കമ്പനിയുടെ ഓഫീസ് മാര്‍ക്കറ്റ് അവലോകനപ്രകാരം വാടക 22 ശതമാനം ആണ് ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം സ്ക്വയര്‍ മീറ്ററിന് 55 യൂറോ വരും വാടക നിരക്ക്. 18 ശതമാനം വര്ധനവ് ഈ വര്‍ഷത്തോടെ പ്രതീക്ഷിക്കാമെന്ന് പ്രോപ്പര്‍ട്ടി ഗ്രൂപ്പ് കണക്കാക്കുന്നു. ഇത് പ്രകാരമാണെങ്കില്‍ സ്ക്വയര്‍ ഫീറ്റിന് നിരക്ക് 65യൂറോയിലേക്കും എത്തും. 2007ന് ശേഷം ഇത്രയും ഉയര്‍ന്ന നിരക്ക് പ്രകടമായിട്ടുമില്ല.

2007ല്‍ തന്നെ നിരക്ക് 60-65 യൂറോയ്ക്കും ഇടയില്‍ മാത്രമായിരുന്നു. പത്ത് വര്‍ഷം മുമ്പ് ഈ നിരക്ക്  വ്യവസായങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയുന്നത് ആയിരുന്നില്ലെന്നും ചൂണ്ടികാണിക്കുന്നുണ്ട്. 2012ല്‍വാടക നിരക്ക് സ്ക്വയര്‍ഫീറ്റിന് 30 യൂറോയായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 84 ശതമാനം ആണ് നിരക്കിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 249,000 സ്ക്വയര്‍ മീറ്ററാണ് വാടകക്ക് പോയിരിക്കുന്നത്. 13 ശതമാനം ആണ് 2013ന് ശേഷം വാടകക്ക് പോയിരിക്കുന്ന ഓഫീസ് സ്പേസിന്‍റെ വര്‌ധന. ഡബ്ലിനില്‍ ഓഫീസ് സ്പേസ് ലഭിക്കുന്നതിന് ഇപ്പോള്‍ തന്നെ കമ്പനികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

182,000 സ്ക്വയര്‍മീറ്റര്‍ ആണ് ഇപ്പോള്‍ നിര്‍മ്മാണത്തിലുള്ളത്. കാര്‍പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും നിരക്ക് കൂടുന്നതായാണ് കാണുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: