സൗത്ത് കരോലിന പ്രൈമറിയില്‍ ഹിലരി ക്ലിന്റണ് വിജയം

 

കൊളംബിയ: സൗത്ത് കരോലിനയിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹില്ലരി ക്ലിന്റണു വിജയം. പ്രൈമറിയില്‍ 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ വെര്‍മണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഹില്ലരിക്ക് 75.5 % വോട്ടും സാന്‍ഡേഴ്‌സിനു 22% വോട്ടും കിട്ടി.

ന്യൂഹാംഷയറില്‍ രണ്ടാം സ്ഥാനവും അയോവയിലും നെവാഡയിലും സൗത്ത് കരോളിനയിലും ഒന്നാംസ്ഥാനവും നേടിയ ഹില്ലരിക്ക് മാര്‍ച്ച് ഒന്നിലെ സൂപ്പര്‍ ചൊവ്വയില്‍ വോട്ടെടുപ്പു നടത്തുന്ന മറ്റു 11 സ്റ്റേറ്റുകളില്‍ ലീഡു ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് സൗത്ത് കരോളിന പ്രൈമറിയില്‍ ഹില്ലരി പരാജയപ്പെട്ടിരുന്നു. അന്ന് പ്രസിഡന്റ് ബരാക് ഒബാമയോടായിരുന്നു ഹില്ലരി പരാജയപ്പെട്ടത്.

എന്നാല്‍, വിട്ടുകൊടുക്കില്ലെന്നും മാര്‍ച്ചിലെ സൂപ്പര്‍ ചൊവ്വാ മത്സരത്തിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കിയിരുന്നു. ന്യൂഹാംപ്‌ഷെയറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബേര്‍ണി സാന്‍ഡേഴ്‌സിനായിരുന്നു വിജയം.

മാര്‍ച്ച് ഒന്നിന് 11 സംസ്ഥാനങ്ങളിലെ പ്രൈമറിയാണ് നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 1,004 പ്രതിനിധികളുടെ പിന്തുണ ആര്‍ക്കാണെന്ന് സൂപ്പര്‍ ചൊവ്വായില്‍ വ്യക്തമാകും. ജൂലൈയിലെ പാര്‍ട്ടി കണ്‍വന്‍ഷനുകളിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

Share this news

Leave a Reply

%d bloggers like this: