കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. വ്യോമസേനയുടെ ബംഗളുരുവില്‍ നിന്നുള്ള ഡോണിയര്‍ 228 എന്ന വിമാനം ഉപയോഗിച്ചായിരുന്നു പരീക്ഷണപ്പറക്കല്‍. മലയാളിയായ എയര്‍ മാര്‍ഷല്‍ ആര്‍.നമ്പ്യാരാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യവിമാനം പറത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

2,200 ഏക്കറില്‍ നിര്‍മ്മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിപ്പമേറിയതാണ്. യാത്രാ ആവശ്യങ്ങള്‍ക്കായുള്ള കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ഇത്. പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായാല്‍ പ്രതിവര്‍ഷം 14.4 ലക്ഷം രാജ്യാന്തര യാത്രക്കാരെയും 6.7 ലക്ഷം ആഭ്യന്തര യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയാകാതെയുള്ള പരീക്ഷണ പറക്കല്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: