സര്‍വിക്കല്‍ ക്യാന്‍സറിനെതിരെ വാക്‌സിനുമായി ഡല്‍ഹി സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സര്‍വിക്കല്‍ ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍. ഡല്‍ഹി സര്‍ക്കാരാണ് വാക്‌സിന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. അടുത്ത മൂന്ന്, നാല് മാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് കുത്തിവയ്‌പ്പെടുക്കും. അടുത്ത വര്‍ഷം മുതല്‍ 9 മുതല്‍ 13 വയസ് വരെയുള്ള എല്ലാ വിദ്യാര്‍ഥിനികള്‍ക്കും വാക്‌സിനേഷന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോസിന് 450 രൂപയാണ് വാക്‌സിന്റെ വില. സര്‍ക്കാരാണ് ഈ ചെലവ് വഹിക്കുന്നത്. മാര്‍ക്കറ്റില്‍ ഈ മരുന്നിന് 3000 രൂപയാണ് വില. 84 ശതമാനത്തിലധികം സര്‍വിക്കല്‍ ക്യാന്‍സറും ഹൂമന്‍ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്ന് എയിംസിലെ ഗൈനക്കോളജി വിഭാഗം പറയുന്നു. യുകെയും ഓസ്‌ട്രേലിയയും അടക്കമുള്ള നൂറോളം രാജ്യങ്ങളില്‍ സര്‍വിക്കല്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നുണ്ട്. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണിത്. അതേസമയം വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് പലരും ആശങ്കയുന്നയിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: