വിസ ഫ്രീ യാത്രാ സൗകര്യമുള്ള രാജ്യങ്ങളില്‍ മുന്നില്‍ അയര്‍ലന്‍ഡും

ഡബ്ലിന്‍: ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍  സ്വതന്ത്രമായി യാത്ര ചെയ്യാന്‍കഴിയുന്ന വിസ സംവിധാനമുള്ളവയുടെ പട്ടികയില് അയര്‍ലന്‍ഡും.  ബ്രിട്ടണനും അമേരിക്കയ്ക്കും താഴെയായി അയര്‍ലന്‍ഡും ഇടം കണ്ടെത്തിയിരിക്കുകയാണ്.  ബ്രിട്ടീഷ് ഇമിഗ്രേഷന്‍ ആന്റ് സിറ്റിസണ്‍ഷിപ്പ് സ്ഥാപനമായ ഹെന്‌ലെ ആന്‍റ് പാര്‍ട്നേഴ്സ് ആണ്  ഇക്കാര്യത്തില്‍ സൂചിക തയ്യാറാക്കിയിരിക്കുന്നത്. വിസ രസ്ട്രിക്ഷന്‍ ഇന്‍ഡെക്സ് പ്രകാരം ഏറ്റവും ശക്തമായ പാസ് പോര്‍ട് ജര്‍മ്മനിയുടേതാണ്. ജര്‍മ്മനിയില്‍ നിന്നുള്ളവര്‍ക്ക്  177 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സൗകര്യം ലഭിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മുന്നില്‍ നല്‍ക്കുന്നത് ജര്‍മ്മനിയാണ്. 199 രാജ്യങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 218 രാജ്യങ്ങളിലേക്ക് യാത്രാ സ്വാതന്ത്ര്യം നല്‍കുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍റെ കണക്കുകളുമായി ബന്ധപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. സ്വീഡനാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വീഡനില്‍ നിന്നുള്ളവര്‍ക്ക് 176 രാജ്യങ്ങളില്‍ സ്വാതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും. യുകെ ഇക്കുറി മൂന്നാമതാണ് യുകെ. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും എന്നിവയും യുകെയ്ക്ക് ഒപ്പമാണ്. 175 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍   കഴിയുക.

യുഎസിന് കഴി‍ഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നഷ്ടമായിരുന്നു. ഈ വര്‍ഷം നാലാമതായിട്ടുണ്ട്. ബെല്‍ജിയം ഡെന്‍മാര്‍ക്ക് നെതര്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് യുഎസിന്‍റെ സ്ഥാനം. 174 രാജ്യങ്ങളിലേക്കാണ് സ്വതന്ത്രമായി യാത്ര ചെയ്യാനാവുക. അഫ്ഗാനിസ്ഥാന്‍ 104 സ്ഥാനത്താണ് നില്‍ക്കുന്നത്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നത് 25 രാജ്യങ്ങളിലേക്കാണ്. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് 29 രാജ്യങ്ങളിലേക്കാണ് സ്വതന്ത്രമായി യാത്ര ചെയ്യാനാവുക. ഇറാഖ് അവസാനത്തില്‍ നിന്ന് മൂന്നാമതാണ്.

Rank, country, visa-free access
1. Germany, 177
2. Sweden, 176
3. Finland, France, Italy, Spain, United Kingdom, 175
4. Belgium, Denmark, Netherlands, United States, 174
5. Austria, Japan, Singapore, 173
6. Canada, Ireland, South Korea, Luxembourg, Norway, Portugal, Switzerland, 172
7. Greece, New Zealand, 171
8. Australia, 169
9. Malta, 168
10. Hungary, Czech Republic, Iceland, 167

എസ്

Share this news

Leave a Reply

%d bloggers like this: