ലുവാസ് ഡ്രൈവര്‍മാര്‍ ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും സമരത്തിന്

ഡബ്ലിന്‍: ലുവാസ് ഡ്രൈവര്‍മാര്‍  ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും സമരത്തിന്. 1916ന്‍റെ ഓര്‍മ്മയ്ക്ക് ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ഒത്തുകൂടുമെന്ന് കരുതുമ്പോഴാണ് സമരം വരുന്നത്. എട്ട് ശതമാനം മുതല്‍ 53 ശതമാനം വരെ വേതന വ്യവസ്ഥകളിലെ വര്‍ധനവ് പ്രതീക്ഷിച്ചാണ് സമരം ചെയ്യുന്നത്.

ഈ വര്‍ഷം നാല് ദിവസത്തെ സമരം ഇതിനോടകം തന്നെ കഴിഞ്ഞിരുന്നതാണ്.അടുത്ത ചൊവ്വാഴ്ച്ച മുതല്‍ വീണ്ടും സമരം നടത്തും. സെന്‍റ് പാട്രിക് ഡേയിലും സമരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1916 ന്‍റെ അനുസ്മരണ പരിപാടികള്‍ സമരം മൂലം നിറം കെടുമെന്ന ആശങ്കയുണ്ട്.. ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത് പ്രകാരമുള്ള വേതന വര്‍ധന യഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: