സിന്ധു സൂര്യകുമാറിന് എതിരായ വധഭീഷണി; അറസ്റ്റിലായവരെ ആദരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സ്വീകരണമൊരുക്കി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍. ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പോലീസ് സ്‌റ്റേഷന് പുറത്ത് മാലയണിയിച്ച് സ്വീകരണം നല്‍കിയത്. ദുര്‍ഗ്ഗാ ദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിന് എതിരെ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരായതുകൊണ്ടാണ് തങ്ങള്‍ സ്വീകരണം നല്‍കിയതെന്നാണ് ഹിന്ദു ഹെല്‍പ്പലൈന്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്ന വ്യാജ പ്രചരണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ചില ദിവസങ്ങളായി സിന്ധു സൂര്യകുമാറിന് എതിരെ ഭീഷണി ഉയര്‍ന്നത്. ഭീഷണി ഉയര്‍ത്തുന്ന ആയിരത്തിലധികം ഫോണ്‍കോളുകള്‍ ലഭിച്ചതോടെയാണ് സിന്ധു പോലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: