ഭീകരരുടെ നുഴഞ്ഞുകയറ്റം: പ്രധാന നഗരങ്ങളിലും ക്ഷേത്രങ്ങളിലും അതീവ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ-തോയിബയിലെ 10 ഭീകരര്‍ ഗുജറാത്തിലേക്കു കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതോടെ മെട്രോ നഗരങ്ങളിലും മറ്റു പ്രധാന നഗരങ്ങളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ കച്ചില്‍ ദേശീയ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.

ലക്‌നോ, ജയ്പൂര്‍, വിജയവാഡ, ഭോപ്പാല്‍, ചണ്ഡിഗഢ്, അഹമ്മദാബാദ്, പനാജി എന്നീ നഗരങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളിലെ മാളുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ പോലീസ് കാവലിലാണ്. ശിവരാത്രി മഹോത്സവങ്ങള്‍ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സോമനാഥ് ക്ഷേത്രം, ജൂനാഗഡ്, അക്ഷര്‍ധാം എന്നീ ക്ഷേത്രങ്ങളാണു ഭീകരവാദികളുടെ ലക്ഷ്യമെന്നാണു സൂചന.

ശിവരാത്രിയോട് അനുബന്ധിച്ച് ഗുജറാത്തും ഡല്‍ഹിയും അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയാണു ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും രഹസ്യവിവരങ്ങളില്‍ പറയുന്നു. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ജാന്‍ജുവ ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനു കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.

Share this news

Leave a Reply

%d bloggers like this: