യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു

സലാല: യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മൂന്ന് നാവികര്‍ക്ക് പരിക്കേറ്റു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപക് ലതിക മോഹന്‍ എന്നീ നാവികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അല്‍ സദാഹ് എന്ന കപ്പലിനാണ് തീപിടിച്ചത്.

മരിച്ച നാവികര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. പരിക്കേറ്റ മൂന്ന് നാവികരെ ഒമാനിലെ സലാലയിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഒമാന്‍, ജിബൂത്തി എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ നാവികര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: