കന്നയ്യകുമാറിനു നേരെ കാമ്പസിനകത്തു വെച്ച് ആക്രമണം

 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാറിനു നേരെ ആക്രമണം. കാമ്പസിനകത്തു വെച്ചാണ് ആക്രമണം നടന്നത്. പുറത്തു നിന്നു വന്നയാളാണ് അക്രമി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വികാസ് എന്നയാളാണ് അക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ വിദ്യാര്‍ത്ഥികള്‍ പിടികൂടി പൊലീസിനേല്‍പ്പിച്ചു. കന്നയ്യകുമാറിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പു വരുത്തുമെന്ന് ഡെല്‍ഹി പൊലീസും പറഞ്ഞിരുന്നു. അക്രമിയെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: