ലോക സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍

 

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കിയത്. പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കാന്‍ തയാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ഷക സംഘടനകള്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ പിഴ ഒടുക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഴ ഒടുക്കിയില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് ട്രൈബ്യൂണല്‍ ശ്രീ ശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിഴ അടയ്ക്കില്ലെന്നും വേണ്ടിവന്നാല്‍ ജയിലില്‍പോകുമെന്നുമാണ് ശ്രീ ശ്രീയുടെ നിലപാട്.

അതേസമയം, പാര്‍ലമെന്റിലും ലോക സാംസ്‌കാരികോത്സവം സംബന്ധിച്ച് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കാതെ എങ്ങനെയാണ് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷം ലോക്‌സഭ പ്രഷുബ്ദമാക്കി. ഇന്ന് മൂന്നു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: