ഡബ്ലിന്‍: സാധാരണക്കാരുടെ 50% ത്തോളം വരുമാനം വാടക, കൂട്ടിമുട്ടാന്‍ പെടാപാട്

 

ഡബ്ലിന്‍: പുതിയ വീടുകളുടെ നിര്‍മ്മാണം വൈകുന്നതും, സര്‍ക്കാരിന്റെ വ്യക്തമായ പദ്ധതികളുടെ അഭാവവും ഡബ്ലിനിലെ സാധാരണക്കാരായ മലയാളികലുടെ ജീവിതം ദുസഹമാക്കുന്നു.

കേരളം വിട്ട് ഇവിടെ താമസമാക്കിയ മലയാളികളെ സംബന്ധിച്ചിടത്തോളം ഏകദേശം പകുതി വരുമാനവും വാടക ഇനത്തില്‍ ചിലവാക്കേണ്ടി വരുന്നു.ഇതിനു പുറമേ ടെലിവിഷന്‍ ലൈസന്‍സ്, ജലക്കരം തുടങ്ങി കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ തീരുവകളും.ഇതോടെ ഇവിടെ ജീവിക്കുന്നത് സര്‍ക്കാരിലേയ്ക്ക് കരവും തീരുവകളും അടയ്ക്കുന്നതിനും വീട്ടുടമയ്ക്ക് വാടക നല്‍കേണ്ടതിനും ആയി മാറുകയാണ്.

ഇതേ സമയം ഡബ്ലിനിലെ ശരാശരി വീട്ടു വാടക 1500 ഓളം എത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.വൈകിയ വേളയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും നാളുകള്‍ കഴിഞ്ഞാലെ എന്തെങ്കിലും വ്യതിയാനം വരാന്‍ സാധ്യത ഉള്ളു എന്ന് ഈ മേഖലയിലെ വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമപരമായ കുടിയേറ്റത്തില്‍ കടുത്ത വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എങ്കിലും,പതിനായിരക്കണക്കിന് രേഖകള്‍ ഇല്ലാത്ത ആളുകള്‍ ബ്രിട്ടണില്‍ നിന്ന് ഇവിടെയ്ക്ക് എത്തിയത് പാര്‍പ്പിട മേഖലയില്‍ ക്ഷാമം ഉണ്ടാക്കിയിട്ടുണ്ട്.ഇതോടൊപ്പം സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരേ യാതൊരു നടപടിയും എടുക്കാത്തതും,നിശബ്ദത പാലിക്കുന്നതും വീടുകളുടെ വാടകയുടെ കുതിച്ചു ചാട്ടത്തിന് ഒരു കാരണമാകുന്നുണ്ട്.

ഒരു വര്‍ഷം കൊണ്ട് ഡബ്ലിന്‍ നഗരത്തില്‍ വാടക ഇനത്തില്‍ 100 യൂറോ യുടെ വദ്ധനവാണ് ഉണ്ടായിട്ടുള്ളത്.എന്നാല്‍ ഇതിനോടകം തന്നെ നൂറ് കണക്കിന് മലയാളികള്‍ ഡബ്ലിന്‍ നഗരം വിട്ട് ഗാള്‍വേ, കോര്‍ക്ക്, ലീമെറിക്, വാട്ടര്‍ഫോര്‍ഡ്, സ്ലൈഗൊ തുടങ്ങിയ ചെറു നഗരങ്ങളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ ഭവന ക്ഷാമം രൂക്ഷമാകുവാനാണ് സാധ്യത എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.1 ദശലക്ഷത്തില്‍ അധികം ആളുകള്‍ അധിവസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ ആകെ വില്‍പനയ്ക്കായി പരസ്യം നല്‍കിയ വീടുകള്‍ വെറും 4100 മാത്രമാണ്.

വിദ്യാര്‍ത്ഥികളാണ് ഡബ്ലിന്‍ നഗരത്തിലെ വാടക വര്‍ദ്ധനവു മൂലം കഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം.പലര്‍ക്കും ജോലി ഉണ്ടെങ്കിലും ജീവിതം കൂടുതല്‍ കടുത്തതും ചിലവേറിയതുമായതോടെ ഈ വിഭാഗം കടുത്ത പ്രതിസന്ധിയില്‍ ആണ്.

Share this news

Leave a Reply

%d bloggers like this: