ഗാര്‍ഡ കവാനില്‍ നിന്നും മീത്തില്‍ നിന്നും 410,000 യൂറോയുടെ കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു

ഡബ്ലിന്‍:  ഗാര്‍ഡ കവാനില്‍ നിന്നും മീത്തില്‍ നിന്നും 410,000 യൂറോയുടെ കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു. ബെയില്‍ബോറോയില്‍ ഗാര്‍ഡ നടത്തിയ  ഇടപെടലിന്‍റെ ഭാഗമായാണ് പിടിച്ചെടുക്കല്‍ ഉണ്ടായിരിക്കുന്നത്. വര്‍ജീനിയയിലും റോസിലും രണ്ട് വസതിയാണ് തിരച്ചില്‍ നടത്തിയിരുന്നത്.  വെര്‍ജീനിയയില്‍ നിന്ന് ഗാര്‍ഡയ്ക്ക്   210,000 യൂറോയുടെ ചെടികളാണ് ലഭിച്ചിരിക്കുന്നത്.

മുപ്പത് വയസിന് പ്രായമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടും ഉണ്ട്. കവാന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ഇവരെ തടഞ്ഞ് വെച്ചിരുന്നു. ഒരാളെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കും.  റോസില്‍ നിന്ന് 200,000 യൂറോയുടെ ചെടികളാണ് ലഭിച്ചത്.  ആധുനികമായ ഇന്‍റലിജന്‍സ് രീതികളുപയോഗിച്ചാണ് നടപടി എടുത്തിരിക്കുന്നത്. മയക്കമരുന്ന് പിടിച്ചെടുക്കുന്നത് കുറ്റകൃത്യ സംഘങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ്. ഇത്തരം സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ഇത്.

Share this news

Leave a Reply

%d bloggers like this: